സദസ്സ്
കാമറയില്‍ നോക്കിയിരിക്കുന്നത് സുനില്‍! തുടര്‍ന്ന് ആദര്‍ശ്, വിശ്വപ്രഭ. വിശ്വപ്രഭയ്ക്കു പിന്നില്‍ ബെര്‍ളി തോമസ്.വേദിയില്‍
മലയാളം വിക്കി പീഡിയയെ പറ്റി സംസാരിക്കുന്നത് വിശ്വപ്രഭ
തന്റെ ബ്ളോഗ് അനുഭവങ്ങള്‍ പങ്കു വെയ്ക്കുന്നത് മൈന ഉമൈബാന്‍
ബ്ളോഗ് എന്ന മാദ്ധ്യമത്തിന്റെ അനന്തമായ ഭാവി ഫലം പ്രവചിക്കുന്നത് ആദര്‍ശ്
ഓഡിയൊ ബ്ളോഗ് അഥവാ പോഡ്കാസ്റ്റിങ്ങിനെ കുറിച്ച് ഡി. പ്രദീപ് കുമാര്‍ (തൃശ്ശൂര്‍ ആകാശവാണി)
നവ ബ്ളോഗര്‍മാര്ക്ക് വഴി കാട്ടിയായി ബ്ളോഗ് എങ്ങിനെ തുടങ്ങാം എന്നു വിശദീകരിക്കുന്നത് കണ്ണൂരാന്‍
ബ്ളോഗാരംഭം
ബ്ളോഗൊന്ന് തുടങ്ങണമല്ലോ....!! ബ്ളോഗാരംഭത്തിന്- തിരക്കു കൂട്ടുന്ന നവ ബ്ളോഗര്‍മാര്‍
കോഴിക്കോട്ടെ ആദ്യവനിതാ ഓട്ടോ ഡ്രൈവര്‍ ജഫ്രി ബ്ളോഗാരംഭം കുറിക്കുന്നു. അരിയോ മണലോ കിട്ടാനില്ലാഞ്ഞിട്ട് മൌസ് പാഡില്‍ ഹരി ശ്രീ എഴുതിക്കൊടുക്കുന്നത് കണ്ണൂരാന്സംശയങ്ങള്.....സംശയങ്ങള്‍!!
ചോദ്യശരങ്ങളുമായി ആദര്ശിനെ ഘരാവോ ചെയ്യുന്നവര്‍
ബ്ളോഗിങ്ങ് ഉല്‍ബോധനം നടത്തുന്നത് മൈന ഉമൈബാന്‍
അശ്വമുഖത്തു നിന്നും നേരിട്ട്........പുതു ബ്ളോഗര്‍മാര്‍ക്കിടയില്‍ വിശ്വപ്രഭ
മീഡിയ
പ്രതികരിക്കാന്‍ വേണ്ടി......ജഫ്രി!
"ചുമ്മാ കാമറയും തൂക്കി ഇങ്ങനെ നടക്കാതെ ഇയ്യാക്കൊരു ബ്ളോഗ് തുടങ്ങിക്കൂടെ?" മനോരമ ന്യൂസ് കാമറമാനോട് വിശ്വപ്രഭ
ഈ മഹത് സംരംഭത്തിനു വേണ്ടി കഷ്ടപ്പെട്ടവരെ എല്ലാവരെയും ഉള്ക്കൊള്ളിക്കാന്‍ കഴിഞ്ഞിട്ടില്ല. മനപൂര്‍വമല്ല. പലരെയും അറിയില്ലായിരുന്നു. ശില്പശാല വിജയമാക്കിത്തീര്‍ത്ത എല്ലാവര്‍ക്കും അഭിനനന്ദനങ്ങള്‍!!!



