Wednesday, March 26, 2008

ഹം‌പിയിലെ ജീവിതങ്ങള്‍....!!

1336 എ.ഡി മുതല്‍ 1565 ഏ.ഡി വരെ ഡക്കാന്‍ പീഠ ഭൂമിക്കിപ്പുറം തെക്കേ ഇന്ത്യ മുഴുവന്‍ അടക്കി ഭരിച്ച വിജയനഗര ചക്രവര്‍ത്തിമാരുടെ തലസ്ഥാന നഗരിയായിരുന്നു തുംഗഭദ്രാ നദിയുടെ പുത്രിയായ ഹം‌പി. ഒരു പക്ഷേ ലോകത്തിലെ തന്നെ ഏറ്റവും സമ്പല്‍ സമൃദ്ധമായിരുന്ന ഒരു സാമ്രാജ്യത്തിന്റെ ആസ്ഥാനം! 1565 ല്‍ നടന്ന തളിക്കോട്ട യുദ്ധത്തില്‍ വിജയനഗരം പരാജയപ്പെട്ടതോടെ ഹം‌പിയിലേക്ക് ഇരച്ചു കയറിയ അധിനിവേശക്കാര്‍ പ്രൌ‍ഡോജ്വലമായിരുന്ന ആ നഗരം സമൂലം തച്ചു തകര്‍ത്തു കളഞ്ഞു. 1986 ല്‍ യുനെസ്കോ ലോകപൈതൃകങ്ങളില്‍ ഒന്നായി പ്രഖ്യാപിച്ച ഹമ്പി ഇപ്പോള്‍ സഞ്ചാരികളുടെ ഒരു സ്വപ്ന ഭൂമിയാ‍ണ്. ഹംപിയിലെ ദൈനം ദിന ജീവിതത്തില്‍ നിന്ന്........

നിറമാര്‍ന്ന സ്വപ്നങ്ങള്‍ വില്‍ക്കുന്നവള്‍.......

വിരൂപാക്ഷന്റെ അമ്പലത്തിലെ ആനയ്ക്ക് നിവേദിക്കാന്‍ പഴം വാങ്ങാനെത്തുന്ന സഞ്ചാരികളേയും കാത്ത്..


വീട്ടുകാരന്‍ പൈതലും വിരുന്നുവന്ന കുരുന്നും....!!

ഇതൊന്നു കഴുകീട്ട് വേണം അമ്പലത്തില്‍ നട തുറക്കാന്‍.......!!


ഇതൊന്നു തീര്‍ക്കട്ടെ മാഷേ..എന്നിട്ട് തുടങ്ങാം യാത്ര.... (തുംഗ ഭദ്രയുടെ കടത്തുകാരന്‍)

വിദേശ സഞ്ചാരികളുടെ കുത്തൊഴുക്കിലും ഗ്രാമീണതയുടെ തനിമ നഷ്ടമാവാതെ സൂക്ഷിക്കുന്നു ഹം‌പി.....

താളം തെറ്റിയ ഒരു ജീവിതം....


നീരാട്ടും കഴിഞ്ഞ്....(വിരൂപാക്ഷന്റെ ആന)

സന്ധ്യ മയങ്ങും നേരം.....!(ഹേമകുടാ കുന്നില്‍ അസ്തമയം ആസ്വദിക്കുന്ന സഞ്ചാരികള്‍)

Sunday, December 30, 2007

യിതേതു ചെല്ലക്കിളി...കൈപ്പള്ളീ?!!

എന്റെ ഈ പക്ഷി നിരീക്ഷണങ്ങള്‍:-

ചെറീ...യ കിളി, തലമ്മല്‍ കറുപ്പ് നിറം..പിന്നൊരു വെളുത്ത പുള്ളീം! ആകെ മൊത്തം ടോട്ടല് ചാരന്‍ അതായത് ചാരനിറക്കാരന്‍..ആസ്ഥാന മര്‍മ്മം ഇലകളാല്‍ മറഞ്ഞത് കൊണ്ട് ആണോ പെണ്ണോ എന്നറിയാന്‍ വകുപ്പില്ല....(അവിടെ അതിനു വകുപ്പുണ്ടോന്നും ഉറപ്പില്ല!!!)...മരത്തിലോ നിലത്തോ നില്‍ക്കും, അവിടെയൊന്നും കണ്ടില്ലെങ്കില്‍ ആകാശത്തു പറക്കുകയാണെന്ന് ഊഹിക്കാം...മരക്കൊമ്പില്‍ ചുറ്റിപ്പിടിക്കാന്‍ കാലുകള്‍ ഉപയോഗിക്കുന്നു. (ഫോട്ടം ശരിക്കും നോക്കുക) പറക്കാന്‍ ചിറകുകളും. വെറ്ക്കനെ ഒച്ച ഉണ്ടാക്കി ക്കൊണ്ടേ യിരിക്കും....(അപ്പാ ഈ വിവരങ്ങള്‍ കിട്ടാന്‍ പെട്ട പാട്!!) പക്ഷേ പേരു മാത്രം കിട്ടിയില്ല...യിതേതു ചെല്ലക്കിളി കൈപ്പള്ളീ...!!?

(കടപ്പാ‍ട് : അപ്പൂസ്...ഒരു പൊടിക്ക് ആഷ)
സ്ഥലം : അല്‍ ഖോര്‍ ഗാര്‍ഡന്‍സ്
യന്ത്രം : കാ‍നോണ്‍ പവര്‍ഷോട് എസ് അഞ്ച്....ഐ. എസ്
മാക്രോ മോഡ്...സ്പോട് മീറ്ററിംഗ്....അദൊക്കെ തന്നെ ബാക്കി!!!

എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍!!!

Friday, December 28, 2007

ഈ ചിരി മതിയെഡേയ്‌...എട്‌ പടം!!

ഡെയ്‌ ഇത്രേം ചിരിക്കാനേ പറ്റൂ..എടുത്തേച്ചും പോഡേയ്‌...!!

Sunday, November 25, 2007

ദോഹ കോര്‍ണീഷ്; ചില സന്ധ്യാ ചിത്രങ്ങള്‍!

ദോഹാ കോര്‍ണീഷ്.......!! ഒരസ്തമയത്തിനു ശേഷം
ഇത്തിരി നേരം കൂടെ കഴിഞ്ഞ്.......!!



ഷെറാട്ടണ്‍ ദോഹ....ഒരു രാക്കാഴ്ച....!!

Tuesday, June 19, 2007

അബുദാബി കടപ്പൊറം(ഒരു പ്രണയവും ചേര്‍ത്ത്)



അബുദാബി കടപ്പൊറം....കൂടെ ഒളിച്ചുവെച്ച ഒരു പ്രണയവും!!!!

Thursday, April 26, 2007

കടല്‍ത്തീരത്ത് (ചുമ്മാ രണ്ട് പടങ്ങള്‍)


Date Taken : 16/02/2007
Camera : Nikon D 70
Focal Length : 105 mm
Exposure : 1/500 sec. @ f 9.5




Date Taken : 16/02/2007
Camera : Nikon D 70
Focal Length : 80 mm
Exposure : 1/500 sec. @ f 11

Sunday, April 01, 2007

എം.ടി....ചില പഴയ ചിത്രങ്ങള്‍!


1995 ല്‍ ഞ്ജാനപീഠ പുരസ്കാരം ലഭിച്ചപ്പോള്‍ എടുത്ത ചിത്രങ്ങള്‍ ........



വരണ്ടുണങ്ങിയ നിളാതീരത്ത്...........


നിഴലും വെളിച്ചവും ഒളിച്ചു കളിക്കുന്ന ഭൂതകാലത്തിന്റെ ഊടുവഴികളിലൂടെ..........!



10 വര്‍ഷങ്ങള്‍ക്കു മുന്നെ എടുത്ത ചിത്രങ്ങള്‍......പഴയ ആല്‍ബങ്ങള്‍ തിരഞ്ഞപ്പോള്‍ കിട്ടിയത്. എടുത്ത തിയ്യതികള്‍ ഒന്നും ഓര്‍മ്മയിലില്ല. കാമറ, പഴയ പുലി നിക്കോണ്‍ എഫ്. എം 2 ആണെന്നു തോന്നുന്നു.

Sunday, March 25, 2007

മത്സരത്തിനയക്കാന്‍ വെച്ചത്!


ഫോട്ടോ ക്ലബ്ബിലെ നാലാം മത്സരത്തിനയക്കാം എന്നു കരുതി എടുത്തു വെച്ചതായിരുന്നു. എന്തു ചെയ്യാന്‍....മര മത്സരവും വാഹനമത്സരവും പിന്നെ വേറ്ന്തെല്ലാമൊക്കെയോ വല്ലാണ്ട് മിസ്സോറാം മിസ്സിസ്സിപ്പി..........ഏതായാലും ബ്ലോഗിനു വേണ്ടി എടുത്തത് ബ്ലോഗില്‍ തന്നെ കിടക്കട്ടെ!!!!

Tuesday, December 05, 2006

സാനിയാ മിര്‍സ & ശിഖ ഒബ്രോയ്






വനിതാ ടെന്നീസില്‍ ഇന്നലെ ഇന്ത്യയ്ക്ക് വേണ്ടി തായ്‌ലന്റിനെതിരെ ശിഖാ ഒബ്രോയിയും സാനിയാ മിര്‍സയും ജയിച്ചപ്പോള്‍ അങ്കിതാ ബാംബ്രിയും ഇഷാ ലഖാനിയുമടങ്ങിയ ഡബിള്‍സ് ടീം പരാജയപ്പെട്ടു.

Doha Asian Games More Pictures

Monday, December 04, 2006

ദോഹ - 2006 ചെസ്സ്

ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തില്‍ ആദ്യമായി ഇപ്രാവശ്യം ചെസ്സ് ഒരു മത്സര ഇനമാവുന്നു. ഒരു പക്ഷേ ഇന്‍ഡ്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷയും.....!! (റേറ്റിംഗില്‍ താഴോട്ടു പോകുമെന്ന ഭയം മൂലമെന്നു പറയപ്പെടുന്നു, വിശ്വനാഥന്‍ ആനന്ദ് ഇന്‍ഡ്യക്കുവേണ്ടി കളിക്കുന്നില്ല)

കൂടുതല്‍ ചിത്രങ്ങള്‍

Sunday, December 03, 2006

ഏഷ്യന്‍ ഗെയിംസ് 2006 - സോഫ്റ്റ് ടെന്നീസ് (JPN-KRA)






ദോഹാ ഏഷ്യന്‍ ഗെയിംസ് 2006 - സോഫ്റ്റ് ടെന്നീസ് (വിമന്‍സ്) ‌- ജപ്പാനും കൊറിയയും തമ്മിലുള്ള മത്സരത്തിലെ ചില ദൃശ്യങ്ങള്‍:-

Saturday, November 25, 2006

ആട്ടുകല്ലും മുത്തുക്കുടയും (എന്തൊരു കോമ്പിനേഷന്‍!!)


ആട്ടുകല്ലും മുത്തുക്കുടയും....ആഹഹാ..എന്താ ഒരു കോമ്പിനേഷന്‍?!!

Date Taken : 04/09/2005
Venue : Vythiri Resort, Wayanadu (On Keala Tourism Mart)
Camera : Nikon D70
Exposure : 1/8 Sec @ F 3.5

Saturday, November 18, 2006

മല്ലു : ഒരു ഭാവി വാഗ്ദാനം


ഉത്തമനായ ഒരു ഭാവി മലയാളി! ദോഹ റുമൈലാ പാര്‍ക്കില്‍ നിന്ന് (വക്കാരിയുടെ ഡയപ്പറിനോട് കടപ്പാട്)

Date Taken : 06/12/2005
Camera : Nikon D 70
Exposure : 1/250 @ f 4.2

Tuesday, November 07, 2006

ഒരു മഴക്കാലം.....

ഒത്തിരിപ്പെയ്യാന്‍ കൊതിക്കുന്ന കാര്‍മുകില്‍
‍എന്തേ ചുരത്താന്‍ മറന്നു നില്‍പ്പൂ...

Caera : Nikon D70
Venue : Muthanga - Vayanadu
Exposure : 1/750 Sec. @ f11

Tuesday, October 31, 2006

സുപ്രഭാതം....!

കനത്ത തുലാവര്‍ഷത്തിനിടയിലും പകൃതി ചിലപ്പോള്‍ ഇങ്ങനെ നമ്മെ അദ്ഭുതപ്പെടുത്തും...!! സമുദ്ര നിരപ്പില്‍ നിന്നും 3000 അടി ഉയരെ നാദാപുരം മുടിയില്‍നിന്നൊരു ഉദയ ദൃശ്യം.....(ഹാവൂ എന്തൊരു തണുപ്പായിരുന്നു..മൊത്തം മരവിച്ചുപോയി!)

Date Taken : 24/10/2006
Venue : Koranappaaramala. Thottilpalam (2,900 ft above sea level)
Exposure : 1/500 sec. @ f4

Saturday, October 21, 2006

ദീപാവലി/പെരുന്നാള്‍ ആശംസകള്‍


എല്ലാ ബ്ലോഗ് കൂടപ്പിറപ്പുകള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി...!!
ഒപ്പം ദീപാവലി/പെരുന്നാള്‍ ആശംസകളും...
ഇനി ഒരു ചെറിയ ഒഴിവുകാലം നാട്ടില്‍...ബാക്കി അടുത്ത മാസം ആദ്യം..എല്ലാവരേയും സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ!!