Monday, April 28, 2008

ബ്ലോഗ് ശില്പശാല (ചിത്രങ്ങള്‍ മാത്രം)

സദസ്സ്
ഇടത്തുനിന്നും രണ്ടാമതിരിക്കുന്നത് അരീക്കോടന്‍

ഏറനാടന്‍ & കെ.പി. സുകുമാരന്‍
കാമറയില്‍ നോക്കിയിരിക്കുന്നത് സുനില്‍! തുടര്‍ന്ന് ആദര്‍ശ്, വിശ്വപ്രഭ. വിശ്വപ്രഭയ്ക്കു പിന്നില്‍ ബെര്‍ളി തോമസ്.

വേദിയില്‍
മലയാളം വിക്കി പീഡിയയെ പറ്റി സംസാരിക്കുന്നത് വിശ്വപ്രഭ


തന്റെ ബ്ളോഗ് അനുഭവങ്ങള്‍ പങ്കു വെയ്ക്കുന്നത് മൈന ഉമൈബാന്‍

ബ്ളോഗ് എന്ന മാദ്ധ്യമത്തിന്റെ അനന്തമായ ഭാവി ഫലം പ്രവചിക്കുന്നത് ആദര്‍ശ്‌

ഓഡിയൊ ബ്ളോഗ് അഥവാ പോഡ്കാസ്റ്റിങ്ങിനെ കുറിച്ച് ഡി. പ്രദീപ് കുമാര്‍ (തൃശ്ശൂര്‍ ആകാശവാണി)


നവ ബ്ളോഗര്‍മാര്ക്ക് വഴി കാട്ടിയായി ബ്ളോഗ് എങ്ങിനെ തുടങ്ങാം എന്നു വിശദീകരിക്കുന്നത് കണ്ണൂരാന്‍

ബ്ളോഗാരംഭം ബ്ളോഗൊന്ന് തുടങ്ങണമല്ലോ....!! ബ്ളോഗാരംഭത്തിന്- തിരക്കു കൂട്ടുന്ന നവ ബ്ളോഗര്‍മാര്‍

കോഴിക്കോട്ടെ ആദ്യവനിതാ ഓട്ടോ ഡ്രൈവര്‍ ജഫ്രി ബ്ളോഗാരംഭം കുറിക്കുന്നു. അരിയോ മണലോ കിട്ടാനില്ലാഞ്ഞിട്ട് മൌസ് പാഡില്‍ ഹരി ശ്രീ എഴുതിക്കൊടുക്കുന്നത് കണ്ണൂരാന്‍

സംശയങ്ങള്‍.....സംശയങ്ങള്‍!!

പുതു നാമ്പുകളുടെ സംശയങ്ങള്‍ക്ക് നടുവില്‍ ഡി. പ്രദീപ് കുമാര്‍

ചോദ്യശരങ്ങളുമായി ആദര്ശിനെ ഘരാവോ ചെയ്യുന്നവര്‍

ബ്ളോഗിങ്ങ് ഉല്‍ബോധനം നടത്തുന്നത് മൈന ഉമൈബാന്‍


അശ്വമുഖത്തു നിന്നും നേരിട്ട്........പുതു ബ്ളോഗര്‍മാര്‍ക്കിടയില്‍ വിശ്വപ്രഭ
മീഡിയ

മനോരമ ന്യൂസിന്റെ കാമറയ്ക്കു മുന്നില്‍ ഏറനാടന്‍

പ്രതികരിക്കാന്‍ വേണ്ടി......ജഫ്രി!

"ചുമ്മാ കാമറയും തൂക്കി ഇങ്ങനെ നടക്കാതെ ഇയ്യാക്കൊരു ബ്ളോഗ് തുടങ്ങിക്കൂടെ?" മനോരമ ന്യൂസ് കാമറമാനോട് വിശ്വപ്രഭ

ഈ മഹത് സംരംഭത്തിനു വേണ്ടി കഷ്ടപ്പെട്ടവരെ എല്ലാവരെയും ഉള്ക്കൊള്ളിക്കാന്‍ കഴിഞ്ഞിട്ടില്ല. മനപൂര്‍വമല്ല. പലരെയും അറിയില്ലായിരുന്നു. ശില്പശാല വിജയമാക്കിത്തീര്‍ത്ത എല്ലാവര്‍ക്കും അഭിനനന്ദനങ്ങള്‍!!!

Wednesday, March 26, 2008

ഹം‌പിയിലെ ജീവിതങ്ങള്‍....!!

1336 എ.ഡി മുതല്‍ 1565 ഏ.ഡി വരെ ഡക്കാന്‍ പീഠ ഭൂമിക്കിപ്പുറം തെക്കേ ഇന്ത്യ മുഴുവന്‍ അടക്കി ഭരിച്ച വിജയനഗര ചക്രവര്‍ത്തിമാരുടെ തലസ്ഥാന നഗരിയായിരുന്നു തുംഗഭദ്രാ നദിയുടെ പുത്രിയായ ഹം‌പി. ഒരു പക്ഷേ ലോകത്തിലെ തന്നെ ഏറ്റവും സമ്പല്‍ സമൃദ്ധമായിരുന്ന ഒരു സാമ്രാജ്യത്തിന്റെ ആസ്ഥാനം! 1565 ല്‍ നടന്ന തളിക്കോട്ട യുദ്ധത്തില്‍ വിജയനഗരം പരാജയപ്പെട്ടതോടെ ഹം‌പിയിലേക്ക് ഇരച്ചു കയറിയ അധിനിവേശക്കാര്‍ പ്രൌ‍ഡോജ്വലമായിരുന്ന ആ നഗരം സമൂലം തച്ചു തകര്‍ത്തു കളഞ്ഞു. 1986 ല്‍ യുനെസ്കോ ലോകപൈതൃകങ്ങളില്‍ ഒന്നായി പ്രഖ്യാപിച്ച ഹമ്പി ഇപ്പോള്‍ സഞ്ചാരികളുടെ ഒരു സ്വപ്ന ഭൂമിയാ‍ണ്. ഹംപിയിലെ ദൈനം ദിന ജീവിതത്തില്‍ നിന്ന്........

നിറമാര്‍ന്ന സ്വപ്നങ്ങള്‍ വില്‍ക്കുന്നവള്‍.......

വിരൂപാക്ഷന്റെ അമ്പലത്തിലെ ആനയ്ക്ക് നിവേദിക്കാന്‍ പഴം വാങ്ങാനെത്തുന്ന സഞ്ചാരികളേയും കാത്ത്..


വീട്ടുകാരന്‍ പൈതലും വിരുന്നുവന്ന കുരുന്നും....!!

ഇതൊന്നു കഴുകീട്ട് വേണം അമ്പലത്തില്‍ നട തുറക്കാന്‍.......!!


ഇതൊന്നു തീര്‍ക്കട്ടെ മാഷേ..എന്നിട്ട് തുടങ്ങാം യാത്ര.... (തുംഗ ഭദ്രയുടെ കടത്തുകാരന്‍)

വിദേശ സഞ്ചാരികളുടെ കുത്തൊഴുക്കിലും ഗ്രാമീണതയുടെ തനിമ നഷ്ടമാവാതെ സൂക്ഷിക്കുന്നു ഹം‌പി.....

താളം തെറ്റിയ ഒരു ജീവിതം....


നീരാട്ടും കഴിഞ്ഞ്....(വിരൂപാക്ഷന്റെ ആന)

സന്ധ്യ മയങ്ങും നേരം.....!(ഹേമകുടാ കുന്നില്‍ അസ്തമയം ആസ്വദിക്കുന്ന സഞ്ചാരികള്‍)

Sunday, December 30, 2007

യിതേതു ചെല്ലക്കിളി...കൈപ്പള്ളീ?!!

എന്റെ ഈ പക്ഷി നിരീക്ഷണങ്ങള്‍:-

ചെറീ...യ കിളി, തലമ്മല്‍ കറുപ്പ് നിറം..പിന്നൊരു വെളുത്ത പുള്ളീം! ആകെ മൊത്തം ടോട്ടല് ചാരന്‍ അതായത് ചാരനിറക്കാരന്‍..ആസ്ഥാന മര്‍മ്മം ഇലകളാല്‍ മറഞ്ഞത് കൊണ്ട് ആണോ പെണ്ണോ എന്നറിയാന്‍ വകുപ്പില്ല....(അവിടെ അതിനു വകുപ്പുണ്ടോന്നും ഉറപ്പില്ല!!!)...മരത്തിലോ നിലത്തോ നില്‍ക്കും, അവിടെയൊന്നും കണ്ടില്ലെങ്കില്‍ ആകാശത്തു പറക്കുകയാണെന്ന് ഊഹിക്കാം...മരക്കൊമ്പില്‍ ചുറ്റിപ്പിടിക്കാന്‍ കാലുകള്‍ ഉപയോഗിക്കുന്നു. (ഫോട്ടം ശരിക്കും നോക്കുക) പറക്കാന്‍ ചിറകുകളും. വെറ്ക്കനെ ഒച്ച ഉണ്ടാക്കി ക്കൊണ്ടേ യിരിക്കും....(അപ്പാ ഈ വിവരങ്ങള്‍ കിട്ടാന്‍ പെട്ട പാട്!!) പക്ഷേ പേരു മാത്രം കിട്ടിയില്ല...യിതേതു ചെല്ലക്കിളി കൈപ്പള്ളീ...!!?

(കടപ്പാ‍ട് : അപ്പൂസ്...ഒരു പൊടിക്ക് ആഷ)
സ്ഥലം : അല്‍ ഖോര്‍ ഗാര്‍ഡന്‍സ്
യന്ത്രം : കാ‍നോണ്‍ പവര്‍ഷോട് എസ് അഞ്ച്....ഐ. എസ്
മാക്രോ മോഡ്...സ്പോട് മീറ്ററിംഗ്....അദൊക്കെ തന്നെ ബാക്കി!!!

എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍!!!

Friday, December 28, 2007

ഈ ചിരി മതിയെഡേയ്‌...എട്‌ പടം!!

ഡെയ്‌ ഇത്രേം ചിരിക്കാനേ പറ്റൂ..എടുത്തേച്ചും പോഡേയ്‌...!!

Sunday, November 25, 2007

ദോഹ കോര്‍ണീഷ്; ചില സന്ധ്യാ ചിത്രങ്ങള്‍!

ദോഹാ കോര്‍ണീഷ്.......!! ഒരസ്തമയത്തിനു ശേഷം
ഇത്തിരി നേരം കൂടെ കഴിഞ്ഞ്.......!!



ഷെറാട്ടണ്‍ ദോഹ....ഒരു രാക്കാഴ്ച....!!

Tuesday, June 19, 2007

അബുദാബി കടപ്പൊറം(ഒരു പ്രണയവും ചേര്‍ത്ത്)



അബുദാബി കടപ്പൊറം....കൂടെ ഒളിച്ചുവെച്ച ഒരു പ്രണയവും!!!!

Thursday, April 26, 2007

കടല്‍ത്തീരത്ത് (ചുമ്മാ രണ്ട് പടങ്ങള്‍)


Date Taken : 16/02/2007
Camera : Nikon D 70
Focal Length : 105 mm
Exposure : 1/500 sec. @ f 9.5




Date Taken : 16/02/2007
Camera : Nikon D 70
Focal Length : 80 mm
Exposure : 1/500 sec. @ f 11

Sunday, April 01, 2007

എം.ടി....ചില പഴയ ചിത്രങ്ങള്‍!


1995 ല്‍ ഞ്ജാനപീഠ പുരസ്കാരം ലഭിച്ചപ്പോള്‍ എടുത്ത ചിത്രങ്ങള്‍ ........



വരണ്ടുണങ്ങിയ നിളാതീരത്ത്...........


നിഴലും വെളിച്ചവും ഒളിച്ചു കളിക്കുന്ന ഭൂതകാലത്തിന്റെ ഊടുവഴികളിലൂടെ..........!



10 വര്‍ഷങ്ങള്‍ക്കു മുന്നെ എടുത്ത ചിത്രങ്ങള്‍......പഴയ ആല്‍ബങ്ങള്‍ തിരഞ്ഞപ്പോള്‍ കിട്ടിയത്. എടുത്ത തിയ്യതികള്‍ ഒന്നും ഓര്‍മ്മയിലില്ല. കാമറ, പഴയ പുലി നിക്കോണ്‍ എഫ്. എം 2 ആണെന്നു തോന്നുന്നു.

Sunday, March 25, 2007

മത്സരത്തിനയക്കാന്‍ വെച്ചത്!


ഫോട്ടോ ക്ലബ്ബിലെ നാലാം മത്സരത്തിനയക്കാം എന്നു കരുതി എടുത്തു വെച്ചതായിരുന്നു. എന്തു ചെയ്യാന്‍....മര മത്സരവും വാഹനമത്സരവും പിന്നെ വേറ്ന്തെല്ലാമൊക്കെയോ വല്ലാണ്ട് മിസ്സോറാം മിസ്സിസ്സിപ്പി..........ഏതായാലും ബ്ലോഗിനു വേണ്ടി എടുത്തത് ബ്ലോഗില്‍ തന്നെ കിടക്കട്ടെ!!!!

Tuesday, December 05, 2006

സാനിയാ മിര്‍സ & ശിഖ ഒബ്രോയ്






വനിതാ ടെന്നീസില്‍ ഇന്നലെ ഇന്ത്യയ്ക്ക് വേണ്ടി തായ്‌ലന്റിനെതിരെ ശിഖാ ഒബ്രോയിയും സാനിയാ മിര്‍സയും ജയിച്ചപ്പോള്‍ അങ്കിതാ ബാംബ്രിയും ഇഷാ ലഖാനിയുമടങ്ങിയ ഡബിള്‍സ് ടീം പരാജയപ്പെട്ടു.

Doha Asian Games More Pictures