Sunday, March 25, 2007

മത്സരത്തിനയക്കാന്‍ വെച്ചത്!


ഫോട്ടോ ക്ലബ്ബിലെ നാലാം മത്സരത്തിനയക്കാം എന്നു കരുതി എടുത്തു വെച്ചതായിരുന്നു. എന്തു ചെയ്യാന്‍....മര മത്സരവും വാഹനമത്സരവും പിന്നെ വേറ്ന്തെല്ലാമൊക്കെയോ വല്ലാണ്ട് മിസ്സോറാം മിസ്സിസ്സിപ്പി..........ഏതായാലും ബ്ലോഗിനു വേണ്ടി എടുത്തത് ബ്ലോഗില്‍ തന്നെ കിടക്കട്ടെ!!!!

9 comments:

Physel said...

ഫോട്ടോ ക്ലബ്ബിലെ നാലാം മത്സരത്തിനയക്കാം എന്നു കരുതി എടുത്തു വെച്ചതായിരുന്നു. എന്തു ചെയ്യാന്‍....മര മത്സരവും വാഹനമത്സരവും പിന്നെ വേറ്ന്തെല്ലാമൊക്കെയോ വല്ലാണ്ട് മിസ്സോറാം മിസ്സിസ്സിപ്പി..........ഏതായാലും ബ്ലോഗിനു വേണ്ടി എടുത്തത് ബ്ലോഗില്‍ തന്നെ കിടക്കട്ടെ!!!!

സു | Su said...

ഒന്ന് വിമര്‍ശിക്കാം എന്ന് വിചാരിച്ചതായിരുന്നു. പക്ഷെ ഇതുപോലെ രണ്ട് ചിത്രം, വേണ്ട ഒരു ചിത്രമെങ്കിലും എടുത്തുകാണിച്ചിട്ട് പോരേ വിമര്‍ശനം എന്ന് ഫൈസല്‍ ചോദിച്ചാലോന്ന് പേടിച്ച്, ശരിക്കും ഉള്ള അഭിപ്രായം പറഞ്ഞ് പോകാം.

ആദ്യത്തെ ചിത്രം എനിക്ക് കൂടുതല്‍ ഇഷ്ടമായി. :)

Physel said...

സൂ, അതിനുള്ള മറുപടി മുന്‍‌പൊരിക്കല്‍ സൂവിന്റെ ബ്ലോഗില്‍ തന്നെ ഞാന്‍ പറഞ്ഞ്ട്ടുണ്ടെന്നു തോന്നുന്നു...

“ഓം‌ലറ്റ് നല്ലതോ ചീത്തയോ എന്നു പറയാന്‍ മുട്ടയിടാന്‍ പഠിക്കേണ്ട മറിച്ച് അതു തിന്നാന്‍ പഠിച്ചാ മതി”!!

സു | Su said...

ഹിഹിഹി. അത് ശരിയാണ്. പക്ഷെ ഒരാളുണ്ടാക്കുന്ന ഓം‌ലറ്റ്, നന്നല്ലെന്നൊരു മുന്‍‌വിധിയുണ്ടായാല്‍ തീര്‍ന്നു കഥ. വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചാലും കുഴപ്പം തന്നെ. അല്ലേ?

sreeni sreedharan said...

ഫൈസലേട്ടാ, ഇതു വൃക്ഷം സബ്ജക്ടിനോ, വാഹനത്തിനോ അയക്കാമല്ലൊ, ടു ഇന്‍ വണ്‍ :)
രണ്ടാമത്തെ ചിത്രമാ കൂടുതലിഷ്ടമായത്.

ആഷ | Asha said...

അയ്യോ ഞാന്‍ ഇത്തിരി മുന്‍പിവിടെയിട്ട കമന്റ് എവിടെ പോയ്? ഇനിയെന്തായാലും രണ്ടാമതെ എഴുതാം.

ഞാന്‍ ആദ്യായിട്ടാ ഇവിടെ
എനിക്ക് രണ്ടാമത്തെ പടാ ഇഷ്ടായേ.

നന്ദു said...

എന്താ ഇവിടെയൊരു ഓംലറ്റ് പ്രശ്നം എന്നറിയാന്‍ വന്നെത്തിനോക്കിയതാണേ. ആദ്യം ഞാന്‍ കരുതിയതു ഇനി ഓംലറ്റ് ഉണ്ടാക്കിയതാരേലും അടിച്ചുമാറ്റിയാതാവും എന്നാണ്. ഭാഗ്യം.!!
ഫൈസല്‍ :) ഒരു കാര്യം മനസ്സിലായി ഓംലറ്റ് നലതോ ചീത്തയോ എന്നറിയാന്‍ അതെടുത്തു മറിച്ചിട്ട് തിന്നാല്‍ മതി അല്ലെ?!

നല്ല ചിത്രം എന്നു പറയാനാവില്ല എങ്കിലും ഒരു ആവറേജ് ചിത്രം.

അപ്പു ആദ്യാക്ഷരി said...

The second one is more interesting

ചന്ദ്രശേഖര്‍ പി എസ്സ്‌ said...

രണ്ടു ചിത്രങ്ങളും ഇഷ്ടമായി..
രണ്ടാമത്തെ ചിത്രം വളരെ നനായിട്ടുണ്ട്..
വൃക്ഷവും വാഹനവും നന്നയി എക്സ്പോസ്ഡ് ആയിട്ടുണ്ട്‌..
മാത്രമല്ല ആ വിദൂരതയിലേക്കുള്ള ആങ്കിള്‍ ഭംഗി കൂട്ടുന്നു..