എന്റെ ഈ പക്ഷി നിരീക്ഷണങ്ങള്‍:-
ചെറീ...യ കിളി, തലമ്മല്‍ കറുപ്പ് നിറം..പിന്നൊരു വെളുത്ത പുള്ളീം! ആകെ മൊത്തം ടോട്ടല്‍ ചാരന് അതായത് ചാരനിറക്കാരന്‍..ആസ്ഥാന മര്‍മ്മം ഇലകളാല്‍ മറഞ്ഞത് കൊണ്ട് ആണോ പെണ്ണോ എന്നറിയാന്‍ വകുപ്പില്ല....(അവിടെ അതിനു വകുപ്പുണ്ടോന്നും ഉറപ്പില്ല!!!)...മരത്തിലോ നിലത്തോ നില്ക്കും, അവിടെയൊന്നും കണ്ടില്ലെങ്കില്‍ ആകാശത്തു പറക്കുകയാണെന്ന് ഊഹിക്കാം...മരക്കൊമ്പില്‍ ചുറ്റിപ്പിടിക്കാന്‍ കാലുകള്‍ ഉപയോഗിക്കുന്നു. (ഫോട്ടം ശരിക്കും നോക്കുക) പറക്കാന്‍ ചിറകുകളും. വെറ്ക്കനെ ഒച്ച ഉണ്ടാക്കി ക്കൊണ്ടേ യിരിക്കും....(അപ്പാ ഈ വിവരങ്ങള്‍ കിട്ടാന്‍ പെട്ട പാട്!!) പക്ഷേ പേരു മാത്രം കിട്ടിയില്ല...യിതേതു ചെല്ലക്കിളി കൈപ്പള്ളീ...!!?
(കടപ്പാട് : അപ്പൂസ്...ഒരു പൊടിക്ക് ആഷ)
സ്ഥലം : അല്‍ ഖോര്‍ ഗാര്‍ഡന്‍സ്
യന്ത്രം : കാനോണ്‍ പവര്‍ഷോട് എസ് അഞ്ച്....ഐ. എസ്
മാക്രോ മോഡ്...സ്പോട് മീറ്ററിംഗ്....അദൊക്കെ തന്നെ ബാക്കി!!!
എല്ലാവര്ക്കും പുതുവത്സരാശംസകള്‍!!!
Sunday, December 30, 2007
Friday, December 28, 2007
ഈ ചിരി മതിയെഡേയ്...എട് പടം!!
Saturday, December 08, 2007
Saturday, December 01, 2007
Subscribe to:
Posts (Atom)