Sunday, December 30, 2007

യിതേതു ചെല്ലക്കിളി...കൈപ്പള്ളീ?!!

എന്റെ ഈ പക്ഷി നിരീക്ഷണങ്ങള്‍:-

ചെറീ...യ കിളി, തലമ്മല്‍ കറുപ്പ് നിറം..പിന്നൊരു വെളുത്ത പുള്ളീം! ആകെ മൊത്തം ടോട്ടല് ചാരന്‍ അതായത് ചാരനിറക്കാരന്‍..ആസ്ഥാന മര്‍മ്മം ഇലകളാല്‍ മറഞ്ഞത് കൊണ്ട് ആണോ പെണ്ണോ എന്നറിയാന്‍ വകുപ്പില്ല....(അവിടെ അതിനു വകുപ്പുണ്ടോന്നും ഉറപ്പില്ല!!!)...മരത്തിലോ നിലത്തോ നില്‍ക്കും, അവിടെയൊന്നും കണ്ടില്ലെങ്കില്‍ ആകാശത്തു പറക്കുകയാണെന്ന് ഊഹിക്കാം...മരക്കൊമ്പില്‍ ചുറ്റിപ്പിടിക്കാന്‍ കാലുകള്‍ ഉപയോഗിക്കുന്നു. (ഫോട്ടം ശരിക്കും നോക്കുക) പറക്കാന്‍ ചിറകുകളും. വെറ്ക്കനെ ഒച്ച ഉണ്ടാക്കി ക്കൊണ്ടേ യിരിക്കും....(അപ്പാ ഈ വിവരങ്ങള്‍ കിട്ടാന്‍ പെട്ട പാട്!!) പക്ഷേ പേരു മാത്രം കിട്ടിയില്ല...യിതേതു ചെല്ലക്കിളി കൈപ്പള്ളീ...!!?

(കടപ്പാ‍ട് : അപ്പൂസ്...ഒരു പൊടിക്ക് ആഷ)
സ്ഥലം : അല്‍ ഖോര്‍ ഗാര്‍ഡന്‍സ്
യന്ത്രം : കാ‍നോണ്‍ പവര്‍ഷോട് എസ് അഞ്ച്....ഐ. എസ്
മാക്രോ മോഡ്...സ്പോട് മീറ്ററിംഗ്....അദൊക്കെ തന്നെ ബാക്കി!!!

എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍!!!

14 comments:

Physel said...

ചെറീ...യ കിളി, തലമ്മല്‍ കറുപ്പ് നിറം..പിന്നൊരു വെളുത്ത പുള്ളീം! ആകെ മൊത്തം ടോട്ടല് ചാരന്‍ അതായത് ചാരനിറക്കാരന്‍..ആസ്ഥാന മര്‍മ്മം ഇലകളാല്‍ മറഞ്ഞത് കൊണ്ട് ആണോ പെണ്ണോ എന്നറിയാന്‍ വകുപ്പില്ല....(അവിടെ അതിനു വകുപ്പുണ്ടോന്നും ഉറപ്പില്ല!!!)...മരത്തിലോ നിലത്തോ നില്‍ക്കും, അവിടെയൊന്നും കണ്ടില്ലെങ്കില്‍ ആകാശത്തു പറക്കുകയാണെന്ന് ഊഹിക്കാം...മരക്കൊമ്പില്‍ ചുറ്റിപ്പിടിക്കാന്‍ കാലുകള്‍ ഉപയോഗിക്കുന്നു. (ഫോട്ടം ശരിക്കും നോക്കുക) പറക്കാന്‍ ചിറകുകളും. വെറ്ക്കനെ ഒച്ച ഉണ്ടാക്കി ക്കൊണ്ടേ യിരിക്കും....(അപ്പാ ഈ വിവരങ്ങള്‍ കിട്ടാന്‍ പെട്ട പാട്!!) പക്ഷേ പേരു മാത്രം കിട്ടിയില്ല...യിതേതു ചെല്ലക്കിളി കൈപ്പള്ളീ...!!?

krish | കൃഷ് said...

ചെല്ലക്കിളി സുന്ദര(രി)നായിട്ടുണ്ട്.
ഇതിന്റെ പേര് ചോയിക്കാന്‍ വിട്ടുപോയതാണോ. ഇനി കാണുമ്പം ചോയിക്കണം ട്ടോ, ഏതു ബസ്സിലെ കിളിയാണെന്ന്.

അപ്പു ആദ്യാക്ഷരി said...

കാനന്‍ പവര്‍ഷോട്ട് IS 5 പകല്‍ വെളിച്ചത്തില്‍ മോശമല്ലല്ലോ കൈപ്പള്ളീ!! Nice capture! ഇപ്പോ വലിയ ക്യാമറ ഉപേക്ഷിച്ച് ഇതുപോലൊന്ന് പോക്കറ്റില്‍ കരുതാന്‍ തുടണ്ടിയോ യാത്രയില്‍?

un said...

ഈ കിളിപ്പടം കൊള്ളാം ! :)

ജൈമിനി said...

കിളി പറയുന്നു: ശ്ശാ.... ഒന്നൂടി എടുക്കഡായ്... ഇതെന്തര്, എന്റെ വാല് എല വച്ച് മറച്ചിരിക്കണ്?

നല്ല ഫോട്ടോ... ;-)

പ്രയാസി said...

കോറെ നേരമായി ഇയ്യാളിവിടെക്കിടന്നു കറങ്ങണ്..ലവ(ന്‍)ളു വരാനും നേരമായി..! സ്വസ്ഥമായി സൊള്ളാന്‍ സമ്മതിക്കൂലെങ്കി അമ്മച്ചിയാണെ ഈ മുള്ളൂരി കുത്തും..

Kaippally said...

ഇതു
White-eared Bulbul (Pycnonotus leucotis)

വാലിന്‍റെ കീഴ് ഭാഗത്തില്‍ മഞ്ഞ നിറവും, തലയുടെ ഇരുവശത്തും വെളുത്ത നിറവും കാണാം.

ഇമറാത്തിലും, ഒമാനിലും ഇവ ധാരാളം കണ്ടുവരുന്നു.

ഈ പക്ഷിയെ കാണുന്ന ഇടങ്ങളില്‍ മറ്റ് Bulbul ഇനത്തില്‍ പെട്ട രണ്ട് പക്ഷികളെകൂടി കാണാന്‍ കഴിയും.

Red vented bulbul ഉം
Crested bulbulഉം

സു | Su said...

ഇത് മൈനപോലുണ്ട്. :)

Gopan | ഗോപന്‍ said...

കിളി പടം കൊള്ളാം കേട്ടോ..
"ചെല്ല" കിളിയെന്നു വിളിച്ചത്
ഫോട്ടോയെട് എന്ന് പറഞ്ഞിരിന്നു തന്നതിനോ.. :-)
പുതുവത്സരാശംസകള്‍

ഏ.ആര്‍. നജീം said...

ഹോ..എന്തായാലും ആ ചെല്ലക്കിളീടെ നോട്ടം കണ്ടില്ലേ....!

ഏറനാടന്‍ said...

ഫൈസല്‍ഭായ്‌, കൈപ്പള്ളിജീ...

ഈ ചെല്ലക്കിളി ഒമാനിലും ഇമറാത്തിലും മാത്രമല്ല, നമ്മുടെ കേരളത്തിലും അങ്ങോളമിങ്ങോളം എത്രകണ്ടിരിക്കുന്നുവെന്നോ...

ഇതിനെ ചാണകക്കിളിയെന്നും റോബിന്‍കിളിയെന്നും വിളിക്കാറുണ്ട്‌. (ചാണകത്തിലെ പുഴുക്കളേയും പ്രാണികളേയും ഈ ചെല്ലക്കിളിക്ക്‌ വല്ല്യ ഇഷ്‌ടമാണ്‌)

ഈ ചെല്ലക്കിളി അപ്പോള്‍ ഒരു ചാണകക്കിളി കൂടിയാണെന്നത്‌ വാസ്തവമല്ലേ?

Anonymous said...

Gostei muito desse post e seu blog é muito interessante, vou passar por aqui sempre =) Depois dá uma passada lá no meu site, que é sobre o CresceNet, espero que goste. O endereço dele é http://www.provedorcrescenet.com . Um abraço.

Ratheesh said...

ഫോട്ടോ... കൊള്ളാം ! കലക്കി

രതീഷ്
ഷാര്‍ജ

Anonymous said...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Celular, I hope you enjoy. The address is http://telefone-celular-brasil.blogspot.com. A hug.