Monday, April 28, 2008

ബ്ലോഗ് ശില്പശാല (ചിത്രങ്ങള്‍ മാത്രം)

സദസ്സ്
ഇടത്തുനിന്നും രണ്ടാമതിരിക്കുന്നത് അരീക്കോടന്‍

ഏറനാടന്‍ & കെ.പി. സുകുമാരന്‍
കാമറയില്‍ നോക്കിയിരിക്കുന്നത് സുനില്‍! തുടര്‍ന്ന് ആദര്‍ശ്, വിശ്വപ്രഭ. വിശ്വപ്രഭയ്ക്കു പിന്നില്‍ ബെര്‍ളി തോമസ്.

വേദിയില്‍
മലയാളം വിക്കി പീഡിയയെ പറ്റി സംസാരിക്കുന്നത് വിശ്വപ്രഭ


തന്റെ ബ്ളോഗ് അനുഭവങ്ങള്‍ പങ്കു വെയ്ക്കുന്നത് മൈന ഉമൈബാന്‍

ബ്ളോഗ് എന്ന മാദ്ധ്യമത്തിന്റെ അനന്തമായ ഭാവി ഫലം പ്രവചിക്കുന്നത് ആദര്‍ശ്‌

ഓഡിയൊ ബ്ളോഗ് അഥവാ പോഡ്കാസ്റ്റിങ്ങിനെ കുറിച്ച് ഡി. പ്രദീപ് കുമാര്‍ (തൃശ്ശൂര്‍ ആകാശവാണി)


നവ ബ്ളോഗര്‍മാര്ക്ക് വഴി കാട്ടിയായി ബ്ളോഗ് എങ്ങിനെ തുടങ്ങാം എന്നു വിശദീകരിക്കുന്നത് കണ്ണൂരാന്‍

ബ്ളോഗാരംഭം ബ്ളോഗൊന്ന് തുടങ്ങണമല്ലോ....!! ബ്ളോഗാരംഭത്തിന്- തിരക്കു കൂട്ടുന്ന നവ ബ്ളോഗര്‍മാര്‍

കോഴിക്കോട്ടെ ആദ്യവനിതാ ഓട്ടോ ഡ്രൈവര്‍ ജഫ്രി ബ്ളോഗാരംഭം കുറിക്കുന്നു. അരിയോ മണലോ കിട്ടാനില്ലാഞ്ഞിട്ട് മൌസ് പാഡില്‍ ഹരി ശ്രീ എഴുതിക്കൊടുക്കുന്നത് കണ്ണൂരാന്‍

സംശയങ്ങള്‍.....സംശയങ്ങള്‍!!

പുതു നാമ്പുകളുടെ സംശയങ്ങള്‍ക്ക് നടുവില്‍ ഡി. പ്രദീപ് കുമാര്‍

ചോദ്യശരങ്ങളുമായി ആദര്ശിനെ ഘരാവോ ചെയ്യുന്നവര്‍

ബ്ളോഗിങ്ങ് ഉല്‍ബോധനം നടത്തുന്നത് മൈന ഉമൈബാന്‍


അശ്വമുഖത്തു നിന്നും നേരിട്ട്........പുതു ബ്ളോഗര്‍മാര്‍ക്കിടയില്‍ വിശ്വപ്രഭ
മീഡിയ

മനോരമ ന്യൂസിന്റെ കാമറയ്ക്കു മുന്നില്‍ ഏറനാടന്‍

പ്രതികരിക്കാന്‍ വേണ്ടി......ജഫ്രി!

"ചുമ്മാ കാമറയും തൂക്കി ഇങ്ങനെ നടക്കാതെ ഇയ്യാക്കൊരു ബ്ളോഗ് തുടങ്ങിക്കൂടെ?" മനോരമ ന്യൂസ് കാമറമാനോട് വിശ്വപ്രഭ

ഈ മഹത് സംരംഭത്തിനു വേണ്ടി കഷ്ടപ്പെട്ടവരെ എല്ലാവരെയും ഉള്ക്കൊള്ളിക്കാന്‍ കഴിഞ്ഞിട്ടില്ല. മനപൂര്‍വമല്ല. പലരെയും അറിയില്ലായിരുന്നു. ശില്പശാല വിജയമാക്കിത്തീര്‍ത്ത എല്ലാവര്‍ക്കും അഭിനനന്ദനങ്ങള്‍!!!

16 comments:

Physel said...

കോഴിക്കോട്ട് നടന്ന ബ്ളോഗ് ശില്പശാലയില്‍ നിന്നും ചില നിമിഷങ്ങള്‍

ബൈജു സുല്‍ത്താന്‍ said...

ചിത്രങ്ങള്‍ക്ക് നന്ദി, സന്തോഷം.

Kaithamullu said...

:-)

കുറുമാന്‍ said...

ചിത്രങ്ങള്‍ക്കും, യോജിച്ച തലകെട്ടുകള്‍ക്കും നന്ദി

Yasmin NK said...

njaanum mari malayalathileku

Visala Manaskan said...

നല്ല ചിത്രങ്ങള്‍. വളരെ സന്തോഷം.

കരീം മാഷ്‌ said...

ഫൈസല്‍
നന്ദി
ചിത്രങ്ങള്‍ക്കും സാന്നിധ്യത്തിനും
മുന്‍‌കൈ എടുത്ത എല്ലാര്‍ക്കും നന്ദി.

ജാബിര്‍ മലബാരി said...

good photos...............

Unknown said...

photokal kandu. nandi

Blog Academy said...

നന്നായിരിക്കുന്നു ഫൈസല്‍.

വി. കെ ആദര്‍ശ് said...

maashe excellent photos ....

കാപ്പിലാന്‍ said...

ഇത് വരെ ബ്ലോഗ്ഗ് ഒരു തമാശയായി കൊണ്ടുനടന്ന എനിക്ക് ഈ പോട്ടംസ് കണ്ടപ്പോള്‍ എന്താ ..പറയുക ..

ഇതൊരു വല്യ പ്രസ്ഥാനം പോലെ തോന്നുന്നു.

ഇത്രയും കാര്യങ്ങള്‍ ഒക്കെ ഇതില്‍ നടക്കുന്നുണ്ട് അല്ലേ ?
വളരെ നല്ലത് .

ചിലപ്പോള്‍ നാളെ ഇത് വളര്‍ന്നു പന്തലിച്ചാലോ ?

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

കോഴിക്കോട്ട് നടന്ന ബ്ളോഗ് ശില്പശാല വന്‍ വിജയമായതില്‍ സന്തോഷിക്കുന്നു.

പിന്നിലുള്ളവര്‍ക്ക് ആശംസകള്‍.

ചിത്രങ്ങള്‍ വളരെ നന്നായിരിക്കുന്നു.ഫൈസല്‍ ,കൂടുതല്‍ ചിത്രങ്ങള്‍ ഇനിയും ഇടൂ..
പിശുക്കാ‍തെ.. ;)

പൊറാടത്ത് said...

നന്ദി.. സന്തോഷം..

ഏറനാടന്‍ said...

ഫൈസല്‍ഭായീനെ നേരില്‍ കാണാന്‍ കഴിഞ്ഞപ്പോള്‍ എന്തെന്നില്ലാത്ത ആഹ്ലാദമായിരുന്നു ഇന്നലെ. ഫോട്ടോസ് ഇത്രേം വേഗം പോസ്റ്റിയതില്‍ അഭിനന്ദനങ്ങള്‍. വയനാട്ടില്‍ എത്തിയിട്ടായിരിക്കും ഇത് പോസ്റ്റിയതല്ലേ. താങ്കളുടെ സാന്നിധ്യം ശില്പശാലയില്‍ കിട്ടിയതില്‍ സന്തോഷം അറിയിക്കുന്നു.

ബാജി ഓടംവേലി said...

മൂന്നാമത്തെ പടത്തില്‍
“കാമറയില്‍ നോക്കിയിരിക്കുന്നത് സുനില്‍! തുടര്‍ന്ന് ആദര്‍ശ്, വിശ്വപ്രഭ.“
സത്യത്തില്‍ സുനിലും വിശ്വപ്രഭയും കാ‍മറയില്‍ നോക്കിയിരിക്കുകയാണ്.
ആശംസകള്‍ നേരുന്നു........