Sunday, September 10, 2006

ഉറങ്ങുന്ന മാലാഖ (Foto)


ശ് ശ് ശ്.......
ശബ്ദമില്ലാതെ കടന്നുപോവുക നിങ്ങളീ -
ഓമല്‍ക്കിനാക്കള്‍ തകര്‍ക്കാതിരിക്കുക

Date Taken : 15/04/2005
Camera : Nikon D7o
Focal Length : 250 mm
Exposure : 1/60 sec @ f 4.5 (Used a triopod)

21 comments:

Physel said...

ശബ്ദമില്ലാതെ കടന്നുപോവുക നിങ്ങളീ
ഓമല്‍ക്കിനാക്കള്‍ തകര്‍ക്കാതിരിക്കുക...


ക്യാമറക്കണ്ണിലൂടെ രണ്ടാമത്തെ പോസ്റ്റ് (ഒരുചിത്രശാല നേരത്തെയുള്ളത് കൊണ്ട് എന്റെ ചിത്രശാലയുടെ പേര് ക്യമറക്കണ്ണിലൂടെ എന്നാക്കിയിട്ടുണ്ട്)

Rasheed Chalil said...

സുഖ സുഷുപ്തിയുടെ ശാന്തത കൂടെ ശൈശവത്തിന്റെ നിഷ്കളങ്കതയും.

ഫൈസല്‍ അസ്സലായി.

Unknown said...

(സ്വകാര്യം പറയുന്ന ശബ്ദത്തില്‍)
ഫൈസല്‍,
മനോഹരം! ഈ ശാന്തത മുതിര്‍ന്നവര്‍ക്ക് തിരികെ ലഭിക്കാന്‍ മരണം കനിയേണ്ടി വരും.ദൈവത്തിന്റെ മടിത്തട്ടില്‍ കിടന്നുറങ്ങുന്ന കുഞ്ഞാവാന്‍ ഒരിക്കല്‍ കൂടി കഴിയുമായിരുന്നെങ്കില്‍....

ഏറനാടന്‍ said...

ഉറക്കത്തില്‍ കുഞ്ഞുങ്ങള്‍ സ്വര്‍ഗ്ഗം കാണും. മാലാഖമാരെ ദര്‍ശിക്കും, അവരുടെ പാട്ട്‌ കേള്‍ക്കും, കഥകള്‍ ആസ്വദിക്കും. ഇതിന്റെയെല്ലാം ഭാവമാറ്റങ്ങള്‍ ഈ പൂമ്പൈതങ്ങളുടെ വദനങ്ങളില്‍ നമുക്ക്‌ കാണാം. ഫൈസലിന്റെ പരിശ്രമം പൂര്‍ണ്ണതയില്‍തന്നെ! (ഓ.ടോ: കോഴിക്കൊടെവിടെയാണ്‌? ഞാന്‍ അഞ്ച്‌ കൊല്ലങ്ങളായിട്ട്‌ വെള്ളിപറമ്പത്തുകാരനാണ്‌. ഒരു പരമരഹസ്യമുണ്ട്‌- സന്തോഷ്‌ ശിവന്റെ കീഴില്‍ ഛായാഗ്രഹണം പഠിച്ചിട്ടുണ്ട്‌)

ഉമ്മര് ഇരിയ said...

ഉറങ്ങുന്ന ഉണ്ണി സ്വര്‍ഗ്ഗതിലെ പൂവ് സ്വപ്നം കാണും.
നന്നായിട്ടുണ്ട്.

Unknown said...

നല്ല ചിത്രം ഫൈസല്‍!

Anonymous said...

ഹയ്....ഈ സുന്ദരി വാവാ ഏതാ? എനിക്ക് തരൊ?

nalan::നളന്‍ said...

ഒന്നുമൊളിക്കുവാന് കഴിവില്ലാത്ത ഭാവം.
ആ കഴിവുകളൊക്കെ ഇനി ഈ പേശികളിലും ചുണ്ടത്തുമൊക്കെ വരുമല്ലോ ഈശ്വരാ. എന്നെ നിഷ്കളങ്കയില്ലാത്ത ലോകത്തേക്കു നാടു കടത്തി(ലാപുടയുടെ ഭാഷയില്‍)

Unknown said...

ഫൈസല്‍,
നല്ല ചിത്രം!

ഏറനാടാ,
രഹസ്യം കേട്ട് ഞാന്‍ ഞെട്ടി :), അന്നിട്ട്..ബാക്കി പറ.. :)

K.V Manikantan said...

ഇന്നിനി..ശ്രുതി താഴ്ത്തി...
പാടുക പൂങ്കുയിലേ.....
എന്നോമലുറക്കാമായ്...
ഉണറ്ത്തരുതേ....
എന്നോമലുറക്കമായ്....യുണറ്ത്തരുതേ....

Visala Manaskan said...

നല്ല ഫോട്ടോ. ഞാന്‍ ടൈപ്പ് ചെയ്തതും ഒട്ടും ശബ്ദമുണ്ടാക്കാതെയാണ്, ആ ഓമല്‍ക്കിനാക്കള്‍ തകരരുത്!

ഒരു സ്വകാര്യം: ഉറങ്ങുന്ന കൊച്ചിന്റെ ഫോട്ടോ എടുക്കക്കൂടാത് എന്നാണ് ഞങ്ങളുടെ അങ്ങാടിയിലെ നിയമം!

Mubarak Merchant said...

Lord, O Lord, Give me back the innocence i had!

Physel said...

ഏറനാടാ, ഞാന്‍ കോഴിക്കോട്‌, കൊയിലാണ്ടി എന്ന സ്ഥലത്താണ്‌. വടകരയ്ക്കടുത്തുള്ള വെള്ളിപറമ്പേ എനിക്കറിയൂ. അവിടെയാണോ ഏറനാടന്‍? സ്ന്തോഷ്‌ ശിവന്റെ കീഴില്‍ ഛായാഗ്രഹണം പഠിക്കാന്‍ ഭാഗ്യം ചെയ്ത താങ്കള്‍ ഇപ്പോള്‍ എന്താണ്‌ ചെയ്യുന്നത്‌ എന്നറിയാന്‍ താല്‍പര്യമുണ്ട്‌.

ഇഞ്ചിപ്പെണ്ണേ..അതു സുന്ദരി അല്ല സുന്ദരന്‍ ആണ്‌ ഇഞ്ചിപ്പെണ്ണിനു തരാമോ എന്നു ഞാനെന്റെ ഭാര്യയോടു കൂടി ആലൊചിച്ചിട്ട്‌ അറിയിക്കാം...കാരണം അതെന്റെ രണ്ടാമത്തെ പുത്രനാണ്‌.

അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി...

sreeni sreedharan said...

മെല്ലെ അവനെ തൊട്ടുരുമി
കിടക്കുവാന്‍ ഒരു കൊതി!
ഫൈസലേട്ടാ, ‘ഓമനത്തമുള്ള’ ചിത്രം!

Kumar Neelakandan © (Kumar NM) said...

ഫൈസല്‍, നല്ല രസമുള്ള ചിത്രം.
കൂട്ടരേ, അവന്‍ ഉറങ്ങുകയാണ്.. സുഖമായിട്ട്. നിങ്ങളെല്ലാവരും കൂടി കമന്റടിച്ച് ആ ഉണ്ണിയുറക്കം കളയല്ല്ലെ. പ്ലീസ്.

Kumar Neelakandan © (Kumar NM) said...

..നിദ്രയില്‍ നീ കണ്ട സ്വപ്നമെന്തേ
എന്റെ ഇത്തിരിപൂവേ കുരുന്നു പൂവേ..

നിന്‍‌കവിളെന്തേ തുടുത്തുപോയി
ഒരു കുങ്കുമച്ചെപ്പ് തുറന്നപോലെ..

Anonymous said...

അജ്ജോ കുഞ്ചൂ...ന്തൊരു ചന്താ!ആ കുഞ്ഞിച്ചുണ്ടിലെ തേന്‍ കണ്ട്വോ. ഉമ്മ.ഉമ്മുമ്മ.ഉമ്മുമ്മുമ്മ

Anonymous said...

"ഒന്നിനി ശ്രുതി താഴ്‌ത്തി പാടുക പൂങ്കുയിലേ
എന്നോമല്‍ ഉറക്കമായ്‌, ഉണര്‍ത്തരുതേ"

-mullappoo

അനംഗാരി said...

പാട്ടുപാടി ഉറക്കാം ഞാന്‍ താമരപ്പൂം പൈതലേ...
കേട്ട് കേട്ട് നീയുറങ്ങെന്‍ കരളെന്റെ കാതലേ....

ഓ:ടോ:ഫോട്ടോയുടെ അക്ഷരങ്ങള്‍ ശരിയല്ലല്ലോ ഫൈസലേ?.

ദേവന്‍ said...

കൊച്ചു പൊന്നും കിനാവിന്റെ പൂമഞ്ചലില്‍ എഴു ലോകങ്ങളും കണ്ടു വാ ..

Unknown said...

പിന്നെ....... ഉറങ്ങുന്ന കുഞ്ഞിന്റെ ഫോട്ടോ എടുക്കരുതെന്നാരാ പറഞ്ഞെ? അതോ ഫോട്ടോ എടുപ്പൊക്കെ വരുന്നതിനു മുന്‍പുള്ള ലക്ഷണ ശാസ്ത്രത്തിലൊ ചിട്ടി ശാസ്ത്രത്തിലൊ എങ്ങാനും ഇതിനെക്കുറിച്ചും പരാമര്‍ശമുണ്ടായിരുന്നോ ആവോ?..
ഫോട്ടോ എടുത്താല്‍ ആയുസ്സു കുറയുമെന്നുള്ള അന്ധവിശ്വാസം ചില വയോധികര്‍ക്കുണ്ട് !!..