കനത്ത തുലാവര്‍ഷത്തിനിടയിലും പകൃതി ചിലപ്പോള്‍ ഇങ്ങനെ നമ്മെ അദ്ഭുതപ്പെടുത്തും...!! സമുദ്ര നിരപ്പില്‍ നിന്നും 3000 അടി ഉയരെ നാദാപുരം മുടിയില്‍നിന്നൊരു ഉദയ ദൃശ്യം.....(ഹാവൂ എന്തൊരു തണുപ്പായിരുന്നു..മൊത്തം മരവിച്ചുപോയി!)
Date Taken : 24/10/2006
Venue : Koranappaaramala. Thottilpalam (2,900 ft above sea level)
Exposure : 1/500 sec. @ f4
8 comments:
തിരിച്ചു വരവ് ഒരു സുപ്രഭാതത്തില്‍ തുടങ്ങാം അല്ലേ.. കനത്ത തുലാവര്‍ഷത്തിനിടയിലും പകൃതി ചിലപ്പോള്‍ ഇങ്ങനെ നമ്മെ അദ്ഭുതപ്പെടുത്തും...!! സമുദ്ര നിരപ്പില്‍ നിന്നും 3000 അടി ഉയരെ നാദാപുരം മുടിയില്‍നിന്നൊരു ഉദയ ദൃശ്യം.....(ഹാവൂ എന്തൊരു തണുപ്പായിരുന്നു..മൊത്തം മരവിച്ചുപോയി!)
ക്യാമറക്കണ്ണിലൂടെ വീണ്ടും
പ്രഭാതവും പ്രദോഷവും ക്യാമറയില്‍ ഒരുപോലെ അല്ലെ ഫൈസല്‍.
പടം നന്നായിരിക്കുന്നു.
ഫൈസല്‍ ഭായ്,എപ്പം ലാന്റ് ചെയ്തു?
സുപ്രഭാതം കലക്കീട്ട്ണ്ട് ട്ടാ.
ഇനിയും ഒത്തിരി കോപ്പൊരുക്കീട്ടുണ്ടാകുമല്ലോ,ആ ക്യാമറക്കണ്ണില്‍,അല്ലേ?
പോന്നോട്ടിങ്ങനെ പോന്നോട്ട്,ഓരോന്നോരോന്നായി
സുപ്രഭാതത്തില്‍ തുടങ്ങീന്ന് വെച്ച് സൂര്യാസ്തമയത്തില്‍ ഒതുക്കേണ്ടതില്ലാട്ടോ
അല്ലാ,നാട്ടിലിപ്പോ മഴയൊക്കെ തീര്‍ന്നൊ?
സുപ്രഭാത ചിത്രം നമ്മള്‍ ഡെസ്ക് ടോപ്പില്‍ സ്ഥാപിച്ചിരിക്കുന്നു.
നന്ദി ഫൈസല്‍ജീ
ഫോട്ടോ കൊള്ളാം. നന്നായിട്ടുണ്ട്.
ഈ നാദാപുരം മുടിയെവിടെയാ.. നാദാപുരത്തു തന്നെയാണോ..
അവിടത്തെ വേറെ ഫോട്ടോസൊന്നുമില്ലേ...
സുല്ലു പറഞ്ഞപോലെ, പ്രഭാതവും സന്ധ്യയും ഏകദേശം ഒരുപോലെ, എന്തായാലും ചിത്രം നല്ലത്....
ഈ നാദാപുരം മുടി എവിടെയാണ് ഫൈസല്‍? നമ്മുടെ പ്രശസ്തമായ നാദാപുരവുമായി ബന്ധമൊന്നുമില്ലല്ലോ?
ഫൈസലേട്ടാ,
മനോഹരം! എവിടെയാ ഈ സ്ഥലം?
Post a Comment